വ്യാജനാണെങ്കിലും ഇനി കൈയോടെ പൊക്കും..ക്യൂആർ കോഡ് റെഡി…അടിമുടി മാറ്റത്തോടെ ബെവ്കോ….
Bevco with QR code to prevent fake liquor
വ്യാജമദ്യം തടയാൻ ക്യൂആർ കോഡുമായി ബെവ്കോ. സംവിധാനം ഏപ്രിൽ മാസത്തോടെ നിലവിൽ വരുമെന്നും ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഒരോ മദ്യക്കുപ്പിക്ക് പുറത്ത് ക്യൂആർ കോഡ് പതിപ്പിക്കും. വ്യാജ മദ്യമാണോയെന്ന് ക്യൂആർ കോഡ് നോക്കി മനസിലാക്കാം. കോഡ് സ്കാൻ ചെയ്താൽ അത് എവിടെ നിന്ന് വാങ്ങിയതാണെന്നും എവിടെ നിർമ്മിച്ചതാണെന്നും കണ്ടെത്താൻ കഴിയും. ആളുകൾ മൂന്ന് ലിറ്ററിൽ കൂടുതൽ മദ്യം വാങ്ങുന്നുണ്ടോയെന്നും ഈ സംവിധാനത്തിലൂടെ മനസിലാക്കാൻ സാധിക്കും.
ക്യൂആർ കോഡ് ഒരു ട്രാക്ക് ആന്റ് ട്രയ്സ് സംവിധാനമാണ്. ഒരോ മദ്യക്കുപ്പിക്ക് പുറത്തും ക്യൂആർ കോഡ് പതിപ്പിക്കും. ഇതിലൂടെ മദ്യക്കുപ്പിയുടെ എല്ലാ വിവരവും ലഭിക്കുന്നതാണ്. എക്സൈസ് ഉദ്യോഗസ്ഥർക്കും ഇത് ഉപയോഗപ്രദമായിരിക്കുമെന്ന് ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.