അമ്മയെ മകൻ വെട്ടിക്കൊന്നു…കൊലപാതകത്തിനുള്ള കാരണം.

Mother was hacked to death by her son...the reason for the murder.

മലപ്പുറം കൽപ്പകഞ്ചേരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകൻ കസ്റ്റഡിയിൽ . ഇന്ന് രാവിലെ 7 മണിയോടുകൂടിയാണ് സംഭവം. വീട്ടിൽ മൂന്നു പേരാണ് താമസിക്കുന്നത് 62 വയസ് ആമിന ഭർത്താവ് മകൻ . ഭർത്താവിന് ഇറച്ചിക്കടയുമായി ബന്ധപ്പെട്ട ജോലിയാണ് .ഭർത്താവ് രാവിലെ ജോലിക്ക് പോയിരുന്നു. അതിനു ശേഷം അമ്മയും മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് .ഈ സമയത്ത് മകൻ അമ്മയോട് ഒരു സാധനം എടുത്ത്‌ കൊടുക്കാൻ പറയുകയും അത് കൊടുക്കാത്തതിനുള്ള ദേഷ്യത്തിൽ അടുക്കളയിൽ നിൽക്കുകയായിരുന്ന ആമിനയുടെ പുറകുവശത്തിലൂടെ എത്തി കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം അവിടെ ഉണ്ടായിരുന്ന ഗ്യാസ് കുറ്റിയെടുത്ത് തലയ്ക്ക് അടിക്കുകയും ചെയ്തു . ഒരു ക്രൂരമായ കൊലപാതകം തന്നെയാണ് ഇന്ന് നടന്നിരിക്കുന്നത് .അതിനുശേഷം ഇയാൾ വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു .മാനസിക പ്രയാസമുള്ള ആളാണ് മരുന്നു കഴിക്കുന്നുണ്ട് എന്നുള്ളതാണ് ഈഘട്ടത്തിൽ അറിയാൻ സാധിക്കുന്നത്. വീട്ടിലെത്തി ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അൽപ്പ സമയത്തിനകം തന്നെ ഇൻക്വിസ്റ്റ് നടപടികൾ ഉൾപ്പെടെയുള്ളവ നടക്കും.

Related Articles

Back to top button