ഉൾക്കടലിൽ വച്ച് കണ്ടെയ്നർ കപ്പലിലെ ജീവനക്കാരന് പരിക്ക്…രക്ഷകരായി…

Container ship crew injured in bay...rescued...

തിരുവനന്തപുരം: ഉൾക്കടലിൽ വച്ച് കണ്ടെയ്നർ കപ്പലിലെ ജീവനക്കാരന് പരിക്ക്. വിഴിഞ്ഞം തുറമുഖം അധികൃതരോട് വൈദ്യസഹായം അഭ്യർഥിച്ചതിനെ തുടർന്ന് വിഴിഞ്ഞത്തെ മാരിടൈം ബോർഡ് തുറമുഖത്തെ ധ്വനി ടഗ് കപ്പലിനരികിലെത്തി ജീവനക്കാരനെ കരയിലെത്തിച്ച് ചികിത്സ നൽകി. കപ്പലിലെ ഇന്ത്യാക്കാരനായ ജീവനക്കാരന് ജോലിക്കിടെയാണ് ഇടതു കൈത്തണ്ടയിൽ ആഴത്തിലുള്ള മുറിവുണ്ടായത്. ഞരമ്പുകൾ മുറിഞ്ഞതിനെ തുടർന്ന് മുറിവ് സാരമെന്നുകണ്ടാണ് അടിയന്തര രക്ഷാദൗത്യം നടത്തിയത്.
കപ്പലിലെ ഫിറ്റർ ജോലിക്കാരനായ അദ്‌ല കമലേശ്വര റാവു(29)വിനെയാണ് കരയിലെത്തിച്ച് നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ ജീവനക്കാരനെ ഇറക്കിയശേഷം കപ്പൽ യാത്ര തുടർന്നു.

Related Articles

Back to top button