ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി…

Heavy setback for Pakistan in the Champions Trophy...

ചാമ്പ്യൻസ് ട്രോഫിയില്‍ ഞായറാഴ്ച ഇന്ത്യക്കെതിരെ നടക്കുന്ന ജീവന്‍മരണ പോരാട്ടത്തിന് മുമ്പ് പാകിസ്ഥാന് തിരിച്ചടിയായി ഓപ്പണര്‍ ഫഖര്‍ സമന്‍റെ പരിക്ക്. ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഫഖര്‍ സമന് ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് പൂര്‍ണമായും നഷ്ടമാകും. ബുധനാഴ്ച കറാച്ചിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഫഖര്‍ സമന് പരിക്കേറ്റത്.
ഫഖര്‍ സമന്‍റെ പകരക്കാരനായി ഇമാം ഉള്‍ ഹഖിനെ പാകിസ്ഥാന്‍ ചാമ്പ്യൻസ് ട്രോഫി ടീമിലുള്‍പ്പെടുത്തി. 2023ലെ ഏകദിന ലോകകപ്പിലാണ് ഇമാം അവസാനമായി പാക് കുപ്പായത്തില്‍ കളിച്ചത്. പാകിസ്ഥാനുവേണ്ടി 72 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഇമാം 48.27 ശരാശരിയില്‍ 3138 റണ്‍സടിച്ചിട്ടുണ്ട്. ഫഖറിന്‍റെ പകരക്കാരനായി ഇമാമിനെ ടീമിലുള്‍പ്പെടുത്താനുള്ള പാകിസ്ഥാന്‍റെ തീരുമാനത്തിന് ഐസിസി ടെക്നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കി.

Related Articles

Back to top button