ചാമ്പ്യൻസ് ട്രോഫി…ഇന്ത്യയ്ക്ക് ടോസ് നഷ്ടം…
Champions Trophy...India lost the toss...
ഐസിസി ചാമ്പ്യൻസ് ട്രോഫി, ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ദുബായ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ ബാറ്റിംഗ് തിരിഞ്ഞെടുത്തു. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ ടീമില്‍ തുടരും. റിഷഭ് പന്ത് പുറത്തിരിക്കും.
മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ എന്നിവരണ് ടീമിലെ പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും പേസ് ഡിപാര്‍ട്ട്‌മെന്റിന് കരുത്തേകും. കുല്‍ദീപ് യാദവാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരും സഹായിക്കാനുണ്ട്.