ബാഗേജിന് കനം കൂടുതൽ…എന്താണെന്ന് ചോദിച്ച പോലീസ് മറുപടി കേട്ട് ഞെട്ടി…ഉടൻ തന്നെ യുവാവിനെ…
Baggage is thicker... Police asked what it was and was shocked to hear the answer... Immediately the young man...
കൊച്ചി: ബാഗേജിൽ കനം കൂടുതലാണല്ലോ, എന്താണിതിലെന്ന് ചോദിച്ചത് ഇഷ്ടപ്പെടാതെ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരന്റെ യാത്ര മുടങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദിന്റെ യാത്രയാണ് ഒറ്റ മറുപടിയിൽ മുടങ്ങിയത്. യാത്രക്കാരനെതിരെ പൊലീസ് കേസ് എടുത്തു.
ലഗേജിൽ നിശ്ചിത പരിധിയിൽ കൂടുതൽ സാധനങ്ങളുണ്ടായാൽ ഒഴിവാക്കാൻ ആവശ്യപ്പെടാറുണ്ട്. ഈ ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരന്റെ പെട്ടെന്നുള്ള പ്രതികരണം യാത്ര മുടക്കിയിരിക്കുകയാണ്. ബോംബ് ഭീഷണിയുണ്ടായാൽ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്ന വ്യോമയാന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.