ആശ വർക്കർമാർക്ക് 2 മാസത്തെ വേതനം അനുവദിച്ചു…

2 months salary granted to Asha workers

തിരുവനന്തപുരം : സമര പരമ്പരകൾക്ക് ഒടുവിൽ സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാർക്ക് രണ്ട് മാസത്തെ വേതന കുടിശിക സർക്കാർ അനുവദിച്ചു. ഇത് സംബന്ധിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. 52. 85 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഇത് നാളെ മുതൽ വിതരണം ചെയ്യും. അതേസമയം മൂന്ന് മാസത്തെ ഇൻസെൻ്റീവ് ഇപ്പോഴും കുടിശികയാണ്. വേതന കുടിശിക ഉള്‍പ്പടെ വിവിധ ആവശ്യങ്ങൾ ‍ ഉന്നയിച്ച് കഴിഞ്ഞ ഒമ്പത് ദിവസമായി ആശ വര്‍ക്കര്‍മാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത് വരികയാണ്.

Related Articles

Back to top button