ലേഖന വിവാദം: രാഹുൽ ഗാന്ധിയുടെ വസതിയിൽ നിർണായക കൂടിക്കാഴ്ച…

shashi tharoor meets rahul gandhi at his residence in delhi

സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും മോദിയുടെ യുഎസ് സന്ദർശനവും സംബന്ധിച്ചുള്ള വിവാദത്തിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ കൂടിക്കാഴ്ച. കെസി വേണുഗോപാലിൻ്റെ കൂടി സാന്നിധ്യത്തിലാണ് രാഹുൽ ഗാന്ധിയും ശശി തരൂരും തമ്മിൽ സംസാരിച്ചത്. ശശി തരൂരിൻറെ കൂടി ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച നടത്തുന്നത്. പ്രശ്നങ്ങൾ സങ്കീർണ്ണമാകാതെയുള്ള അനുനയ ചർച്ചയെന്നാണ് ലഭിക്കുന്ന വിവരം. തൻ്റെ ലേഖനത്തിലോ, മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യങ്ങളില്ലായിരുന്നുവെന്നാണ് ശശി തരൂരിന്റെ വിശദീകരണം.

Related Articles

Back to top button