വിക്രമും കുഞ്ചുവും സുരേന്ദ്രനും റെഡി, ബാക്കി കാര്യങ്ങൾ നോക്കിയാൽ മതി… അതിരപ്പിള്ളിയിൽ…
injured wild tusk
മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടി നൽകി കൂട്ടിലിട്ട് ചികിത്സ നൽകാനുള്ള ദൗത്യം ബുധനാഴ്ച ആരംഭിക്കുമെന്ന് വനംവകുപ്പ്. ഇതിനായി ആനയെ വരുതിയിലാക്കാന്‍ മൂന്ന് കുങ്കിയാനകളെ വയനാട്ടില്‍ നിന്നും അതിരപ്പിള്ളിയിലെത്തിച്ചു. വിക്രം, കുഞ്ചു, കോന്നി സുരേന്ദ്രന് എന്നീ കുങ്കിയാനകളാണ് ദൗത്യത്തിനായി എത്തിയിട്ടുള്ളത്. ഇതില്‍ വിക്രമിനെ ഞായറാഴ്ച കൊണ്ടുവന്നു. മറ്റ് രണ്ടെണ്ണത്തേയും തിങ്കളാഴ്ചയാണ് ലോറി മാര്‍ഗം എത്തിച്ചത്. ഏഴാറ്റുമുഖം പ്ലാന്റേഷന് ഭാഗത്താണ് ആനകളെ തളച്ചിരിക്കുന്നത്. ആനക്കൂട് ബലപ്പെടുത്തുന്ന പ്രവൃത്തികള്‍ ചൊവ്വാഴ്ച പൂര്‍ത്തിയാകും. പ്രധാന തൂണുകളെല്ലാം നാട്ടി. ഇതിനോട് ചേര്‍ന്ന് പാകാനുള്ള യൂക്കാലി കഴകള്‍ മൂന്നാറില്‍ നിന്നും എത്തിച്ചു.