‘ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോ’; ബാങ്ക് മോഷണക്കേസ് പ്രതിയെ പൊലീസിന്റെ മുന്നിലേക്ക് ഇട്ടുകൊടുത്തത് അയൽക്കാരി..
A neighbor housewife brought the police to Rijo
പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ പ്രതിയായ റിജോയിലേക്ക് പൊലീസ് എത്തിയത് അയൽക്കാരിയായ വീട്ടമ്മയിലൂടെ. ബാങ്കിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് റിജോയുടെ വീട്. ഇവിടെ സിസിടിവി ദ്യശ്യങ്ങൾ കാണിച്ച് അന്വേഷണം നടത്തുമ്പോഴാണ് അയൽക്കാരിയായ വീട്ടമ്മയാണ് ഇത് നമ്മുടെ റിജോയെ പൊലെയുണ്ടല്ലോയെന്ന് പറഞ്ഞത്. ആരാണ് റിജോയെന്ന് പൊലീസ് ചോദിച്ചപ്പോൾ ഇവിടെ അടുത്തുള്ളയാളാണെന്നും ഇതുപോലെ ഒരു സ്കൂട്ടർ റിജോയ്ക്കുണ്ടെന്നും വീട്ടമ്മ പറഞ്ഞു.
ഇതോടെ റിജോയുടെ വീട്ടിലേക്ക് പൊലീസ് എത്തുകയായിരുന്നു. പൊലീസെത്തുമ്പോൾ സ്കൂട്ടര്‍ ഉണ്ടായിരുന്നെങ്കിലും അതിന് കണ്ണാടിയുണ്ടായിരുന്നു. മോഷണം നടത്തുമ്പോള്‍ സ്കൂട്ടറിന് കണ്ണാടിയുണ്ടായിരുന്നില്ല. എന്നാൽ മോഷണ സമയത്തും അതിനുശേഷവും റിജോ ധരിച്ചിരുന്ന ഷൂ വീടിനു മുന്നിലുണ്ടായിരുന്നു. ഇതോടെ റിജോ പൊലീസിന്റെ വലയിലാവുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, ശരീരപ്രകൃതമനുസരിച്ച് പ്രതി മലയാളിയായിരിക്കാമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.