പകുതി വില തട്ടിപ്പ്.. സീഡ് സൊസൈറ്റി ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി ഇ ഡി…

Half Price Scam ED recorded the statement of the office bearers of the Seed Society

പകുതി വില തട്ടിപ്പിൽ സീഡ് സൊസൈറ്റി ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കണ്ണൂരിലെ സീഡ് സൊസൈറ്റി ഭാരവാഹികളാണ് ഇ ഡിയുടെ കൊച്ചി ഓഫീസിലെത്തി മൊഴി നൽകിയത്. കണ്ണൂർ സീഡ് സൊസൈറ്റി പ്രൊജക്ട് മാനേജർ, കോർഡിനേറ്റർമാർ എന്നിവർ മൊഴി നൽകി. ആനന്ദകുമാർ ഉൾപ്പെടെ തട്ടിപ്പിൻ്റെ ഭാഗമാണെന്ന് ഭാരവാഹികൾ മൊഴി നൽകിയിട്ടുണ്ട്.

ഇതിനിടെ പകുതിവില തട്ടിപ്പിൻ്റെ സൂത്രധാരൻ കെ എൻ ആനന്ദകുമാറാണെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തു വന്നു. 2023 ഡിസംബർ നാലിന് കോഴിക്കോട് നടത്തിയ പ്രസം​ഗത്തിൽ എൻജിഒ കോൺഫെഡ‍റേഷന് പിന്നിൽ സത്യസായി ട്രസ്റ്റാണെന്ന് ആനന്ദകുമാർ വെളിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തു വന്നത്. തട്ടിപ്പ് തുടങ്ങിയത് ആനന്ദകുമാറാണെന്ന് ഈ പ്രസം​ഗത്തിൽ വ്യക്തമാണ്. പകുതിവിലയ്ക്ക് ലാപ്ടോപ്പുകൾ നൽകുന്നതിനായി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ആനന്ദകുമാറിൻ്റെ വെളിപ്പെടുത്തൽ.

Related Articles

Back to top button