മധുരക്കിഴങ്ങ് കഴിക്കുമ്പോൾ തൊലി കളയേണ്ട.. ഗുണം ഇരട്ടിയാണ്…
health benefits of sweet potato
മധുരക്കിഴങ്ങ് വളരെ പോഷകഗുണമുള്ളതാണ്. അവയിൽ പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു. സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. നാരുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്.വേവിച്ചും ചുട്ടും വറുത്തുമൊക്കെ മധുരക്കിഴങ്ങ് നമ്മൾ കഴിക്കാറുണ്ട്. മിക്കവാറും അവയുടെ തൊലി പൊളിച്ച ശേഷമാണ് പാകം ചെയ്യാനെടുക്കുക. എന്നാൽ മധുരക്കിഴങ്ങ് പോലെ അല്ലെങ്കിൽ അതിനെക്കാൾ പോഷകമൂല്യമുള്ളതാണ് അവയുടെ തൊലിക്ക്. ഇത്തരത്തിൽ മധുരക്കിഴങ്ങിന്റെ തൊലി നീക്കുന്നത് അവയുടെ 20 ശതമാനം വരെ പോഷകങ്ങൾ നഷ്ടപ്പെടുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.
നാരുകൾ പ്രധാനമായും മധുരക്കിഴങ്ങിന്റെ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. മധുരക്കിഴങ്ങ് തൊലിയോടു കൂടി കഴിക്കുന്നത് കുടലിന്റെ നല്ല ബാക്ടീരികളെ പ്രോത്സാഹിപ്പിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കും. ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയും കൊളസ്ട്രോളും നിയന്ത്രിക്കാനും സഹായിക്കുന്നു.
കൂടാതെ തൊലി നീക്കം ചെയ്യുന്നത് മധുരക്കിഴങ്ങിന്റെ ആന്റിഓക്സിഡന്റ് അളവു കുറയ്ക്കും. മധുരക്കിഴങ്ങിന്റെ തൊലിയില്‍ ബീറ്റാ കരോട്ടിൻ, ക്ലോറോജെനിക് ആസിഡ്, വിറ്റാമിനുകൾ സി, ഇ. കൂടാതെ, പർപ്പിൾ മധുരക്കിഴങ്ങിൽ ആന്തോസയാനിൻ എന്ന ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഈ ആന്റിഓക്സിഡന്റുകൾ കോശങ്ങളുടെ കേടുപാടുകൾ തടയാൻ സഹായിക്കും. കൂടാതെ ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.