ഭൂചലനത്തിൽ നടുങ്ങി രാജ്യതലസ്ഥാനം.. പിന്നാലെ മറ്റൊരു സംസ്ഥാനവും കുലുങ്ങി.. പരിഭ്രാന്തി വേണ്ടെന്ന് മോദി.. പക്ഷെ ജാഗ്രത വേണം….
earthquake in delhi and bihar
ദില്ലിയിൽ പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന്റെ നടുക്കത്തിലാണ് നഗരവാസികള്‍. അതേസമയം, ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ദില്ലി വിമാനത്താവളത്തിന് സമീപമുള്ള ധൗല കുവയിലാണെന്ന് വിദഗ്ധര്‍ അറിയിച്ചു. ഇവിടെയുള്ള ദുര്‍ഗഭായി ദേശ്മുഖ് കോളേജിന് അഞ്ചു കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നുമാണ് വിദഗ്ധര്‍ അറിയിക്കുന്നത്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭൂചലനമുണ്ടായതിന് പിന്നാലെ ബിഹാറിലും ഭൂചലനം. ഡൽഹിയിൽ പുലർച്ചെയാണ് ഭൂചലനമുണ്ടായതെങ്കിൽ ബിഹാറിൽ രാവിലെ 8.02 നാണ് ഭൂചലനം ഉണ്ടായത്. രണ്ട് സ്ഥലങ്ങളിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്.ഡൽഹിയിൽ പുലർച്ചെ 5.36 നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ നാല് രേഖപ്പെടുത്തി. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂ ഡൽഹിയാണ് ദൂചലനത്തിന്റെ പ്രഭവകേന്ദ്രം. ബീഹാറിലെ സിവാനിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി. ശബ്ദത്തോടെയുള്ള ശക്തമായ പ്രകമ്പനമായുണ്ടായതായ നാട്ടുകാർ പറഞ്ഞു.
അതേസമയം, ഭൂചലനത്തിൽ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. സുരക്ഷാ മുൻകരുതൽ സ്വീകരിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നൽകി. തുടര്‍ചലനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതലോടെയിരിക്കണമെന്നും അധികൃതര്‍ കാര്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നും മോദി എക്സിൽ കുറിച്ചു.