പാഴ്‌വസ്തുക്കളില്‍ തീ പടർന്നു…കൊല്ലത്ത് സ്കൂൾ പരിസരത്ത് തീപിടിത്തം…

A fire broke out in the waste materials... a fire broke out in the premises of a school in Kollam...

കൊല്ലം: ചിതറ ​ഗവ എൽപി സ്കൂൾ പരിസരത്ത് തീപിടിത്തം. സ്കൂളിന് സമീപം കൂട്ടിയിട്ടിരുന്ന പാഴ്‌വസ്തുക്കളില്‍ തീ പിടിക്കുകയും പടരുകയുമായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരിസരവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കടയ്ക്കലിൽനിന്ന് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.അവധി ദിവസമായിരുന്നതിനാലും സ്കൂളിൽ ആരുമില്ലാതിരുന്നതിനാലും വലിയ അപകടം ഒഴിവായി.

Related Articles

Back to top button