അവതാരകനെ മർദ്ദിച്ചിട്ടില്ല.. അങ്ങനെയെങ്കിൽ കേസ് കൊടുക്കാത്തതെന്ത്?.. സിപിഎം…

cpim pathanamthitta area committee

ടൗൺ സ്ക്വയർ ഉദ്ഘാടനത്തിനിടെ അവതാരകനെ താൻ മർദ്ദിച്ചിട്ടില്ലെന്ന് സിപിഐഎം പത്തനംതിട്ട ഏരിയ കമ്മിറ്റി സെക്രട്ടറി എം വി സഞ്ജു. മർദ്ദിച്ചെങ്കിൽ പൊലീസിൽ പരാതി നൽകണമായിരുന്നുവെന്നും സിപിഐഎമ്മിന് വേണ്ടി പ്രത്യേക നിയമം ഒന്നും നാട്ടിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കുറ്റം ഏതു പാർട്ടിക്കാർ ചെയ്താലും പൊലീസ് കേസെടുക്കും. സിപിഐഎം പ്രവർത്തകർക്ക് ഒരു ഇളവും ഇല്ല. സിപിഐഎം കേരളം ഭരിക്കുമ്പോൾ ഏരിയ സെക്രട്ടറിക്കെതിരെ കേസെടുക്കാൻ പറ്റില്ലെന്ന് പറയുന്നത് എവിടുത്തെ നിയമമാണെന്നും സഞ്ജു ചോദിച്ചു. തങ്ങളുടെ അഭിപ്രായ വ്യത്യാസം അവതാരകനെ അറിയിച്ചിരുന്നു. അവതാരകൻ കാണിച്ചത് ഔചിത്യം ഇല്ലായ്മയാണെന്ന് എൽഡിഎഫ് പ്രവർത്തകർ പറഞ്ഞു. അവതാരകൻ അധ്യക്ഷനാണോ എന്ന് ജനം സംശയിച്ചു. അവതാരകന്റെ പ്രസംഗം തീരുന്നതുവരെ സ്പീക്കറിന് കാത്ത് നിൽക്കേണ്ടിവന്നു. മന്ത്രി വീണ ജോർജ്ജിനെ അധിക്ഷേപിക്കുന്ന തരത്തിൽ അവതാരകൻ പരാമർശം നടത്തി.

അവതാരകൻ അവതാരകന്റെ ജോലിചെയ്ത് കൂലി വാങ്ങി പൊക്കോണം. എന്നാൽ അയാൾ അവിടെ രാഷ്ട്രീയം കളിച്ചുവെന്നും സഞ്ജു പറഞ്ഞു .സ്വാഗത പ്രസംഗത്തിനിടെ സ്പീക്കറേയും മന്ത്രിയെയും അവതാരകൻ അപമാനിച്ചു .അവതാരകനായ ബിനു കെ സാം കോൺഗ്രസ് സംഘടന നേതാവാണ്. അയാൾ പരിപാടിയിൽ രാഷ്ട്രീയം കലർത്തി. മന്ത്രിയെയും സ്പീക്കറെയും വിമർശിക്കുകയും ചെയ്തുവെന്നും സഞ്ജു പറഞ്ഞു.

പരിപാടിയുടെ ഉദ്ഘാടകനായിരുന്ന സ്പീക്കറെ പ്രസംഗിക്കാനായി വിളിച്ചതിന് പിന്നാലെ വേദിയിൽ ഉണ്ടായിരുന്ന മന്ത്രി വീണ ജോർജിനെ പറ്റി പരാമർശിച്ചപ്പോൾ ഇദ്ദേഹം കൂടുതൽ സംസാരിച്ചതാണ് മർദ്ദിച്ചവർക്ക് പ്രകോപനമായതെന്ന് പറയുന്നു .ഇതിനിടെ സ്പീക്കർക്ക് പ്രസംഗത്തിനായി രണ്ടു മിനിറ്റോളം കാത്തു നിൽക്കേണ്ടി വന്നിരുന്നതായും പറയുന്നു. എന്നാൽ മർദ്ദിച്ചിട്ടില്ലെന്നും തെറ്റ് ചൂണ്ടിക്കാട്ടുകമാത്രമാണ് ചെയ്തതെന്നും ആണ് സിപിഎം നേതാക്കളുടെ വിശദീകരണം.

Related Articles

Back to top button