കൊല്ലത്ത് കുടുംബത്തിനുനേരെ യുവാക്കളുടെ ആക്രമണം…ദമ്പതികളെയും മാതാപിതാക്കളെയും…

Youth attack on family in Kollam...Couple and parents...

കൊല്ലം: കൊല്ലം കൊട്ടാരക്കര മൈലത്ത് കുടുംബത്തിന് നേരേ യുവാക്കളുടെ ആക്രമണം. മൈലം സ്വദേശി അരുൺ, അരുണിന്‍റെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവരെയാണ് പ്രദേശവാസികളായ വിഷ്ണു, വിജേഷ് എന്നിവർ ചേർന്ന് ആക്രമിച്ചത്. വെട്ടേറ്റും മർദ്ദനമേറ്റും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ രണ്ടു പേരും സഹോദരങ്ങളാണ്. കുടുംബങ്ങള്‍ തമ്മിൽ പലകാര്യങ്ങളിലും പ്രശ്നമുണ്ടായിരുന്നതായും ഈ പകയെ തുടര്‍ന്നാണ് ആക്രമണമെന്നുമാണ് കൊട്ടാരക്കര പൊലീസ് പറയുന്നത്. പരിക്കേറ്റ കുടുംബാംഗങ്ങള്‍ ചികിത്സയിൽ തുടരുകയാണ്.

Related Articles

Back to top button