ഓര്‍മ്മശക്തി കൂട്ടാന്‍ അഞ്ച് ശീലങ്ങള്‍.. എന്തൊക്കെയെന്ന് നോക്കാം….

tips to improve memory

തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് അള്‍ഷിമേഴ്‌സ്, ഡിമന്‍ഷ്യ മുതലായ രോഗങ്ങളെ ഒരുപരിധി വരെ തടയാനും സാധിക്കും. ഇതിനായി ചില ശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇത്തരം ശീലങ്ങള്‍ ഓര്‍മശക്തിയേയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളേയും ഗുണകരമായി സ്വാധീനിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.ഏതൊക്കെയാണ് ആ ശീലങ്ങളെന്ന് നോക്കാം…

രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുക

രാവിലെ ചായയോ കാപ്പിയോ കുടിക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക. തലച്ചോറിന്റെ 73 ശതമാനത്തിലധികം വെളളമാണ്. അതുകൊണ്ട് ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ചിന്തയെ മന്ദഗതിയിലാക്കും. അതുകൊണ്ട് ഉറങ്ങി എഴുന്നേറ്റാല്‍ ഉടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

കൈകള്‍ കൊണ്ടുളള പ്രവര്‍ത്തനങ്ങള്‍

നമ്മുടെ കൈകളും തലച്ചോറിന്റെ പ്രവര്‍ത്തനവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന്റെ ഇടതുവശം വലതു ശരീരഭാഗവും തലച്ചോറിന്റെ വലതുവശം ഇടത് ശരീരഭാഗവും നിയന്ത്രിക്കുന്നു. നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ദിവസവും 30 സെക്കന്റ് നേരത്തേക്ക് കൈകൊണ്ടുള്ള ചെറിയ പ്രവൃത്തികള്‍ ചെയ്യുക. ഇത് തലച്ചോറിനെ കൂടുതല്‍ കാര്യക്ഷമമാക്കുകയും, ഏകോപനവും ഓര്‍മശക്തിയും മെച്ചപ്പെടുത്താനും സഹായിക്കും.

മെഡിറ്റേഷന് വേണ്ടി സമയം കണ്ടെത്തുക

ധ്യാനം നിങ്ങളുടെ ശരീരത്തിന് മാത്രമല്ല തലച്ചോറിനും നല്ലതാണ്. ധ്യാനം വിശ്രമവും ആശ്വാസവും നല്‍കുന്നതിനുപുറമേ സമ്മര്‍ദ്ദവും വേദനയും കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഓര്‍മശക്തിയെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 20 വയസുമുതല്‍ എല്ലാപ്രായത്തിലുമുളളവര്‍ ധ്യാനവും വിശ്രമവും ശീലിക്കുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button