അനധികൃതമായി കഞ്ചാവ് കൈവശം വെച്ചു…യുവാവും, യുവതിയും അറസ്റ്റിൽ…
Illegal possession of ganja...Young man and woman arrested...
അമ്പലപ്പുഴ: അനധികൃതമായി കഞ്ചാവ് കൈവശം വെച്ചതിന് യുവാവും, യുവതിയും അറസ്റ്റിൽ.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് വടക്കേ ചെട്ടിപാടം വീട്ടാൻ അഭിരാജ്(26), ആലപ്പുഴ അവലുക്കുന്ന് കാട്ടുങ്കൽ വീട്ടിൽ അഹിന(19) എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. അനധികൃതമായി മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് വിൽപ്പന നടത്തുന്നതിനു വേണ്ടി സ്കൂട്ടറിൽ വരുന്നതായി കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ ഡി.വൈ.എസ്സ്.പി കെ.എൻ. രാജേഷിന്റെ നിർദ്ദേശാനുസരണം, പുന്നപ്ര ഇൻസ്പെക്ടർ എസ്സ്.എച്ച്.ഒ സ്റ്റെപ്റ്റോ ജോണ്.ടി.എൽ ന്റെ നേത്യത്വത്തിൽ, എസ്സ്.ഐ, റജിരാജ്.വി.ഡി, ജി.എസ്.ഐ ബോബൻ, സി.പി.ഒ മാരായ, ബിനു, ജിനുപ്, അഭിലാഷ്, സുമിത്ത്, കാർത്തിക ഡാൻസാഫ് അംഗങ്ങളായ സി.പി.ഒമാരായ ടോണി,രൺദീപ്, നന്ദു, സിറിൾ എന്നിവർ ചേർന്ന് 14 ന് തീരദേശ റോഡിൽ പുന്നപ്ര മാധവമുക്ക് ജംഗ്ഷന് വടക്ക് വശം വച്ച് 1 കിലോഗ്രാം 300 ഗ്രാം ഗഞ്ചാവുമായി ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്, കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.