ആലുവയില്‍ ബിഹാര്‍ സ്വദേശികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി…തട്ടികൊണ്ട് പോയത്…

Baby of Bihar natives kidnapped in Aluva

കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍. അസം സ്വദേശിയായ റിങ്കി (20), റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.ബിഹാര്‍ സ്വദേശികളുടെ ഒരു മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് റിങ്കിയും റാഷിദുലും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. ഇതിന് ശേഷം ഫോണില്‍ വിളിച്ച് 70,000 രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു. ആദ്യം പരിഭ്രമിച്ച കുടുംബം പിന്നീട് ആലുവ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊരട്ടിയില്‍ നിന്ന് സംഘത്തെ പിടികൂടുകയായിരുന്നു.

Related Articles

Back to top button