പ്രണയദിനത്തിലും ‘പ്രണയപ്പക’.. പ്രണയാഭ്യർഥന നിരസിച്ചതിന് പിന്നാലെ യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ചു.. ആസിഡും…

woman stabbed for rejecting love proposal

പ്രണയാഭ്യർഥന നിരസിച്ച യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ബിരുദ വിദ്യാർഥിനിയായ യുവതിക്ക് നേരെയായിരുന്നു ആക്രമണം. ആന്ധ്രാപ്രദേശിൽ അന്നമ്മയ്യ സ്വദേശിനിയായ യുവതിക്ക് നേരെയായിരുന്നു ആക്രമണം. യുവാവ് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു.. യുവതി പഠിക്കുന്ന കോളേജിൽ തന്നെയുള്ള യുവാവ് ആണ് ആക്രമണം നടത്തിയത്.
സംഭവത്തെ തുടർന്ന് ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മദനപ്പളളി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.

സംഭവത്തിൽ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഞെട്ടൽ രേഖപ്പെടുത്തി. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button