മുത്തശ്ശിയുടെ രണ്ടാം ഭർത്താവ് ആറാംക്ലാസ് മുതൽ പീഡിപ്പിച്ചു…17 കാരിക്ക്…
Grandma's second husband molested her since sixth grade..
കൊച്ചി : മുത്തശ്ശിയുടെ രണ്ടാം ഭർത്താവ് ലൈംഗികാതിക്രമത്തിനിരയാക്കി. പതിനേഴുകാരിക്ക് പോക്സോ നിയമപ്രകാരം സഹായിയെ നിയോഗിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി തിരുവനന്തപുരം ശിശുക്ഷേമ സമിതിക്ക് നിർദ്ദേശം നൽകി. പെൺകുട്ടിയുടെ പഠനം മുടങ്ങാതെ നോക്കണമെന്നും, പെൺകുട്ടി സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും അത് സഹായിയുടെ ചുമതലയാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഒപ്പം സ്കൂൾ അധികൃതരും ഇക്കാര്യം ഉറപ്പാക്കണം.
അമ്മ മരിക്കുകയും അച്ഛൻ ഉപേക്ഷിക്കുകയും ചെയ്ത പെൺകുട്ടിക്ക് ആശ്രയം മുത്തശ്ശിയും അവരുടെ രണ്ടാംഭർത്താവായിരുന്നു. കുട്ടിക്ക് നഷ്ടപരിഹാരം ലഭിക്കാൻ രണ്ടാഴ്ച്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട അധികൃതർ ഉത്തരവിടണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇവരോടൊപ്പം താമസിച്ച പെൺകുട്ടിയെ മുത്തശ്ശിയുടെ രണ്ടാം ഭർത്താവ് ആറാംക്ലാസ് മുതൽ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. എന്നാൽ ഭയം മൂലം പെൺകുട്ടി പീഡനവിവരം ആരോടും പറഞ്ഞിരുന്നില്ല.