അധ്യാപികമാരുടെയും സഹപാഠികളുടെയും ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു.. 3 വിദ്യാര്‍ത്ഥികൾക്കെതിരെ കേസ്….
College students morphing teachers and friends image
അധ്യാപികമാരുടെയും സഹപാഠികളായ വിദ്യാര്‍ഥിനികളുടെയും ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിൽ സഹപാഠികൾക്കെതിരെ കേസ്. കണ്ണൂര്‍ അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളേജിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് കേസെടുത്തത്. ഷാന്‍ മുഹമ്മദ്, അഖില്‍ ചാക്കോ, ഷാരോണ്‍ എന്നിവര്‍ക്കെതിരെയാണ് കരിക്കോട്ടക്കരി പൊലീസ് കേസെടുത്തത്.
കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് കേസ്.18 പേരുടെ നഗ്‌ന ചിത്രങ്ങളാണ് മുഖം മോര്‍ഫ് ചെയ്ത് വ്യാജമായി ഉണ്ടാക്കിയത്. ഇവരുടെ മൊബൈലില്‍ നിന്ന് വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.