പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.. മരണത്തിലേക്ക് നയിച്ചത്…
Plus One student found dead in kattakada
വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കടയിലെ കുറ്റിച്ചലിൽ പരുത്തിപ്പള്ളി വിഎച്ച്എസ്‌സി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും കുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് സ്കൂളിൽ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്ന് ബന്ധുക്കള് പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.