എതിർപ്പ് അവഗണിച്ചു…ആലപ്പുഴ സിപിഎമ്മിൽ സ്ഫോടനക്കേസ് പ്രതിക്ക് അംഗത്വം..

ആലപ്പുഴ: ഒരു വിഭാഗത്തിൻ്റെ എതിർപ്പ് അവഗണിച്ച് ആലപ്പുഴ സിപിഎമ്മിൽ സ്ഫോടനക്കേസ് പ്രതിക്ക് അംഗത്വം നൽകി. നാടൻ ബോംബ്പൊട്ടി കണ്ണൻ കൊല്ലപ്പെട്ട കേസിലെ പ്രതി സജിമോനാണ് അംഗത്വം നൽകിയത്. ആലപ്പുഴ ആശ്രമം ലോക്കൽ കമ്മിറ്റിയിലെ മന്നത്ത് ബി ബ്രാഞ്ചിലാണ് സജിമോന് അംഗത്വം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോക്കൽ സെക്രട്ടറി പങ്കെടുത്ത സ്ക്രൂട്ടിനിയിലാണ് സജിമോന് അംഗത്വം നൽകാൻ തീരുമാനിച്ചത്. 2021ൽ ചാത്തനാട് കണ്ണൻ എന്ന ഗുണ്ട നാടൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയാണ് സിപിഎം അംഗത്വം കിട്ടിയ സജിമോൻ. സജിമോന് അംഗത്വം നൽകുന്നതിനെ ഒരു വിഭാഗം പാർട്ടി പ്രവർത്തകർ എതിർത്തെങ്കിലും അത് അവഗണിച്ചാണ് പ്രതിക്ക് അംഗത്വം നൽകിയത്. 

Related Articles

Back to top button