കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് ആഹ്വാനം…യൂട്യൂബർക്കെതിരെ പരാതി…

തിരുവനന്തപുരം: കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് ആഹ്വാനം. യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. പത്തനംതിട്ട എസ്പിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നൽകിയത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.യൂട്യൂബ് വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇക്കാര്യത്തിൽ ഇടപെടാൻ നിർദ്ദേശം നൽകുകയായിരുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പരാതി നൽകിയതിന്റെ തുടർച്ചയായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡിജിപിയെ നേരിൽ കാണുമെന്നും പരീക്ഷയെഴുതാൻ മതിയായ അറ്റൻഡൻസ് നിർബന്ധമാണെന്ന കാര്യം വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button