സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.. സ്‌കൂൾബസ് തകർന്ന് തരിപ്പണം….

കോട്ടയത്ത് സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തിൽ ഒരാൾക്ക് പരുക്കുണ്ട്.ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്, സ്കൂൾ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് പിന്നാലെ വന്ന കാറും അപകടത്തിൽപ്പെടുകയായിരുന്നു.കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്കൂളിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്.ബസിന്റെ ഒരുഭാഗം പൂർണമായി തകർന്നു. അപകടം നടക്കുമ്പോൾ സ്കൂൾ ബസ്സിൽ കുട്ടികളുണ്ടായിരുന്നില്ല. അപകടത്തിൽ സ്കൂൾ ബസിലെ ജീവനക്കാരിക്കാണ് പരുക്ക് പറ്റിയിരിക്കുന്നത്.

Related Articles

Back to top button