സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കി.. കോമ്പസ് ഉപയോഗിച്ച് കുത്തി.. കോട്ടയത്ത് നഴ്‌സിംഗ് കോളേജിൽ ക്രൂര റാഗിംഗ്.. മൂന്ന് മാസത്തോളം….

കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ ക്രൂര റാഗിംഗ്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തത്.വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മൂന്ന് മാസത്തോളം പീഡനങ്ങള്‍ തുടര്‍ന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ക്കെതിരെയാണ് ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തത് . സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button