കൊല്ലത്ത് എസ്റ്റേറ്റിൽ വമ്പൻ തീപിടുത്തം.. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം.. മൂന്ന് തൊഴിലാളികൾക്ക്….
കൊല്ലത്ത് ഓയിൽ പാം എസ്റ്റേറ്റിൽ തീപിടുത്തം. കണ്ടഞ്ചിറ എസ്റ്റേറ്റിന് സമീപമുള്ള അഞ്ചേക്കറോളം വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീപിടുത്തമുണ്ടായത് . പുക ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് തോട്ടം തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ,പുനലൂർ സ്റ്റേഷനുകളിൽ നിന്ന് അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കാനും , കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുമുള്ള ശ്രമങ്ങൾ തുടരുന്നു.
കടുത്ത വേനലിൽ ഇടക്കാടുകൾക്ക് തീപിടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു.തോട്ടത്തിൽ പുതുതായി പ്ലാന്റ് ചെയ്ത ആയിരക്കണക്കിന് എണ്ണപ്പന തൈകൾ കത്തി നശിച്ചു. ആൾതാമസമില്ലാത്ത മേഖല ആയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.