പ്രിയങ്ക ഗാന്ധിയുടെ പരിപാടികൾ അറിയിച്ചില്ല…യുഡിഎഫ് നേതൃത്വത്തിന് അതൃപ്തി…

പ്രിയങ്ക ഗാന്ധിയുടെ പരിപാടികൾ അറിയിക്കാത്തതിൽ മലപ്പുറം ജില്ലാ യുഡിഎഫ് നേതൃത്വത്തിന് അതൃപ്തി. പ്രിയങ്ക ഗാന്ധി വരുന്ന വിവരം അറിയിച്ചില്ലെന്ന് ജില്ലാ കൺവീനർ അഷറഫ് കൊക്കൂർ പറഞ്ഞു. പ്രിയങ്കയുടെ പരിപാടിയിൽ കൺവീനറും ചെയർമാൻ പിടി അജയ്മോഹനും പങ്കെടുത്തിരുന്നില്ല.പ്രിയങ്ക കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മലപ്പുറത്തുണ്ടായിരുന്നു. പരിപാടികൾക്ക് മലപ്പുറം ജില്ലാ യുഡിഎഫ് കൺവീനറും ചെയർമാനും പങ്കെടുക്കാത്തതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് ആരും അറിയിച്ചില്ലെന്ന് ഇരുവരും പരസ്യമായി പ്രതികരിച്ചത്.

Related Articles

Back to top button