ശുചിമുറിയിൽ അപരിചിതൻ…പിടിതരാന്‍ കൂട്ടാക്കാതെ… ഒടുവിൽ…
കോതമംഗലത്ത് വീടിന്റെ ശുചിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പുന്നേക്കാട് കൊണ്ടിമറ്റം സ്വദേശിയുടെ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് രാജവെമ്പാല പിടിയിലായത്. 15 അടിയോളം നീളമുള്ള കൂറ്റൻ രാജവെമ്പാലയായിരുന്നു ഇത്. ഇന്നലെ വൈകിട്ടാണ് വീട്ടുകാർ രാജവെമ്പാലയെ കാണുന്നത്. ഭയപ്പെട്ട വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. പുന്നേക്കാട് നിന്നെത്തിയ പാമ്പുപിടിത്ത വിദഗ്ധരാണ് കുറച്ചേറെ സമയം പണിപ്പെട്ട് പാമ്പിനെ പിടികൂടിയത്. ഇന്ന് വനത്തിലേക്ക് തന്നെ തുറന്നുവിട്ടേക്കും. വനമേഖലയോട് ചേർന്ന പ്രദേശത്താണ് വീടുള്ളത്. അവിടെനിന്നാകാം രാജവെമ്പാല ശുചിമുറിയിലേക്ക് എത്തിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വളരെ സുരക്ഷിതമായി തന്നെയാണ് വനപാലകർ പാമ്പിനെ പിടികൂടിയത്.