പാതിവില തട്ടിപ്പ്…അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും…

പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയക്കാർ ഉൾപ്പടെ പ്രമുഖർ ഉൾപ്പെട്ട കേസായതിനാൽ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കവെ അനന്തുകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.

കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം ഉടൻ യോഗം ചേർന്ന് തുടർ നടപടികൾ തീരുമാനിക്കും. നൂറിലധികം ഉദ്യോഗസ്ഥരുള്ള അന്വേഷണ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലായി രജിസ്റ്റർ ചെയ്ത 34 കേസുകളായിരിക്കും ആദ്യഘട്ടത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

Related Articles

Back to top button