പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ.. വന്യമൃഗ ആക്രമണത്തില്‍ ആസ്തികള്‍ നശിച്ചാൽ ഒരു ലക്ഷം വരെ സഹായം മാനദണ്ഡങ്ങള്‍ പുതുക്കി….
മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അന്തിമരൂപം നല്‍കി. പുതിയ മാനദണ്ഡം അനുസരിച്ച് വന്യമൃഗ ആക്രമണത്തില്‍ ആസ്തികള്‍ക്ക് നഷ്ടം സംഭവിച്ചാല്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് പരമാവധി ഒരു ലക്ഷം രൂപ സഹായം അനുവദിക്കും. പാമ്പ് കടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ അനുവദിക്കാനും ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.