ആലപ്പുഴയിൽ നാടൻ പാട്ടിനിടയിൽ യുവാവിന്‍റെ തലയ്ക്ക് കുത്തി…രണ്ട് പ്രതികൾ പിടിയിൽ…

ഹരിപ്പാട്: ആലപ്പുഴ ജില്ലയിലെ താമല്ലാക്കൽ പാലക്കുന്നിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടൻ പാട്ടിനിടയിൽ ഉണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ. താമല്ലാക്കൽ കാട്ടിൽ പടീറ്റതിൽ അനന്ദു(23), സുബീഷ് ഭവനിൽ സുബീഷ് (36) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ ശിവൻ ഒളിവിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തലയ്ക്ക് കുത്തേറ്റ കുമാരപുരം ആഞ്ഞിലിക്കപ്പറമ്പിൽ അമ്പാടി(21) യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒളിവിലായിരുന്ന പ്രതികളെ എസ് എച്ച് ഒ മുഹമ്മദ് ഷാഫി, എസ് ഐ മാരായ ശ്രീകുമാർ, ഷൈജ, ഉദയൻ, എ എസ് ഐ പ്രിയ, സി.പി.ഒമാരായ നിഷാദ്, സജാദ്, രാകേഷ് വിഷ്ണു എന്നിവരുടെ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.

Related Articles

Back to top button