ബിജെപി ചരിത്ര വിജയം നേടിയ ഡല്‍ഹിയില്‍ അടുത്ത മുഖ്യമന്ത്രി ആര്….പരിഗണിക്കുന്ന പ്രധാന വ്യകതികൾ…
ബിജെപി ചരിത്ര വിജയം നേടിയ ഡല്‍ഹിയില്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും സജീവമാണ്. സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവയടക്കം അരഡസനോളം പേരുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവക്ക് സമാനമായി അപ്രതീക്ഷിത മുഖ്യമന്ത്രി ഡല്‍ഹിയിലും ഉണ്ടാകുമോ എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റു നോക്കുന്നത്.
വന്‍ വിജയം നേടിയ ഡല്‍ഹിയില്‍ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ ബിജെപി ആരംഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ന്യൂ ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ തോല്‍പ്പിച്ച ജയിന്റ് കില്ലറായ പര്‍വേഷ് സാഹിബ് സിങ് വര്‍മയുടെ പേര് മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന പേരില്‍ നേരത്തെ തന്നെ ഉയര്‍ന്നു വന്നിരുന്നു.മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ മകനും വെസ്റ്റ് ഡല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംപിയുമായ പര്‍വേഷ്, ഹൃദയ ഭൂമിയില്‍ പ്രബലമായ ജാട്ട് വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ്. ഡല്‍ഹിയിലെ വ്യാപാരി- വ്യവസായി സമൂഹത്തോട് ഏറെ അടുപ്പമുള്ള വിജേന്ദ്ര ഗുപ്തയാണ് പരിഗണനയിലുള്ള മറ്റൊരു പേര്. നിലവില്‍ ഡല്‍ഹിയിലെ പ്രതിപക്ഷ നേതാവാണ് വിജേന്ദ്ര ഗുപ്ത.