മുൻ കെഎസ്ആർടിസി ജീവനക്കാരന്‍റെ വീടിന് തീപിടിച്ചു….

മുൻ കെഎസ്ആർടിസി ജീവനക്കാരന്‍റെ വീടിന് തീപിടിച്ചു.കോഴിക്കോട് വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള വീടിനാണ് തീപിടിച്ചത്.നെല്ലിപ്പുനത്ത് ബാലസുബ്രഹ്മണ്യന്റെയും ഭാര്യ ശ്രീജയുടെയും വീടാണ് പൂർണമായും കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ വീട്ടുടമ ബാലസുബ്രഹ്മണ്യന്റെ സംസാര ശേഷിയില്ലാത്ത സഹോദരി മായജ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. വീട് തീപിടിക്കുന്നത് കണ്ട ഇവർ സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും, അല്പസമയത്തിനകം രണ്ട് യൂണിറ്റ് ഫയർഫോഴ്സും സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു.