വാട്സാപ്പ് ഗ്രൂപ്പിൽ ലഹരിവിൽപ്പന…യുവാക്കൾ അറസ്റ്റിൽ..
തിരുവനന്തപുരം: തലസ്ഥാനത്തെ കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ രണ്ടുപേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം തോന്നയ്ക്കൽ ഫൈസൽ മൻസിലിൽ നൗഫൽ (25), തിരുവനന്തപുരം അണ്ടൂർകോണം കീഴാവൂർ എം ആർ മൻസിലിൽ മുഹമ്മദ് മുഹ്‌സിൻ (23) എന്നിവരാണ് പിടിയിലായത്.