ഡൽഹിയിൽ വോട്ടെണ്ണൽ തുടങ്ങി.. തുടക്കം മുതലേ ഇഞ്ചോടിഞ്ച് പോരാട്ടം… അരവിന്ദ് കെജ്രിവാളും അതിഷിയും പിന്നിൽ…..
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. ആദ്യ ഫലസൂചനകളില്‍ ബിജെപിയും ആം ആദ്മിയും ഒപ്പത്തിനൊപ്പമാണ്.ഇപ്പോൾ 14 സീറ്റുകളിൽ ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. ആം ആദ്മി പതിമൂന്നു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.70 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത് .അതെ സമയം തന്നെ ആം ആദ്മിയുടെ പ്രധാന നേതാക്കളായ മനീഷ് സിസോദിയ,അരവിന്ദ് കെജ്രിവാൾ,ആതിഷി എന്നിവർ പിന്നിലാണ്.പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപി അധികാരത്തിലേറുമെന്നാണ് പ്രവചനം.