എംഎല്‍എമാരും മന്ത്രിമാരും വഞ്ചിക്കപ്പെട്ട സ്‌കാമില്‍ എന്ത് കൊണ്ട് നജീബിനെ മാത്രം വേട്ടയാടുന്നു…എംഎസ്എഫ്…

പകുതി വില തട്ടിപ്പ് കേസില്‍ ആരോപണ വിധേയനാക്കപ്പെട്ട നജീബ് കാന്തപുരം എംഎല്‍എക്ക് പിന്തുണ പ്രഖ്യാപിച്ച് എംഎസ്എഫ്. പെരിന്തല്‍മണ്ണ പൊലീസ് ആണ് നജീബ് കാന്തപുരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് നടപടി. വഞ്ചന കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ആണ് എംഎല്‍എയ്‌ക്കെതിരെ നിലവില്‍ ചുമത്തിയിട്ടുള്ളത്. നജീബ് കാന്തപുരത്തിന്റെ പരാതിയിലും പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്.

എംഎസ്എഫ് ജനറല്‍ സെക്രട്ടറി സി കെ നജാഫ്, പ്രധാനമന്ത്രി മുതല്‍ വാര്‍ഡ് മെമ്പര്‍മാര്‍ വരെയുള്ള ചിത്രങ്ങളും ഒട്ടുമിക്ക എം എല്‍ എമാരും മന്ത്രിമാരും വഞ്ചിപ്പിക്കപ്പെട്ട ഒരു സ്‌കാമില്‍ എന്ത് കൊണ്ട് നജീബ് കാന്തപുരം മാത്രം വേട്ടയാടപ്പെടുന്നുവെന്ന് ചോദിച്ചു.

Related Articles

Back to top button