പത്തനംത്തിട്ട ആക്രമണം…ആശുപത്രി അധികൃതര്‍ വൂണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചതായി ആരോപണം…

പത്തനംതിട്ട: പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ക്ക് വൂണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതായി ആരോപണം. സിപിഐഎം നേതാവ് ആശുപത്രി അധികൃതരെ വിളിച്ച് പറഞ്ഞപ്പോള്‍ മാത്രമാണ് വൂണ്ട് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് പൊലീസ് മര്‍ദ്ദനമേറ്റ ഷിജിന്‍ ആരോപിച്ചു.

മര്‍ദ്ദനമേറ്റ് പത്തനംതിട്ട ജനറല്‍ ആശുപ്രത്രിയില്‍ ചികിത്സ തേടിയ അന്ന് തന്നെ തങ്ങളെ ആശുപത്രിയില്‍ നിന്ന് പറഞ്ഞ് വിടാനാണ് ആശുപത്രി അധികൃതര്‍ ശ്രമിച്ചതെന്നും ഷിജിന്‍ ആരോപിച്ചു. വിദഗ്ധ ചികിത്സ വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് തോളെല്ലിന് പരിക്കേറ്റ സിതാരയെ അഡ്മിറ്റ് ചെയ്യാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി അധികൃതര്‍ തയ്യാറായതെന്നും ഷിജിന്‍ പറഞ്ഞു.

Related Articles

Back to top button