പൊലീസ് സ്റ്റേഷനിൽ യുവാക്കൾക്ക് ക്രൂരമായ ലോക്കപ്പ് മർദനം.. SC/ ST വിഭാഗത്തിൽപ്പെട്ട യുവാക്കളെ.. സ്റ്റേഷന് മുന്നിൽ പ്രതിഷേധം….

അമ്പലമേട് പൊലീസ് സ്റ്റേഷനിൽ ലോക്കപ്പ് മർദ്ദനമെന്ന് പരാതി. യുവാക്കളെ അകാരണമായി കസ്റ്റഡിയിൽ എടുത്ത് മർദിച്ചെന്ന് കുടുംബം പറയുന്നു. SC/ ST വിഭാഗത്തിൽപ്പെട്ട യുവാക്കളെയാണ് ക്രൂരമായി പൊലീസ് മർദിച്ചത്. മർദന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി.ഇന്നലെ രാത്രി 7 മണിക്ക് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നതാണ് യുവാക്കളെ. ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ലെന്നാണ് യുവാവ് പറഞ്ഞത്. പൊലീസ് മർദനത്തിൽ തലയ്ക്ക് പരുക്കേറ്റെന്ന് യുവാവ് വ്യക്തമാക്കി. ചെയ്യാത്ത കുറ്റത്തിന് ലോക്കപ്പിൽ ഇട്ട് ഉരുട്ടിയെന്നും യുവാവ് പറഞ്ഞു. സംഭവത്തിൽ പൊലീസ് യാതൊരു പ്രതികരണത്തിനും തയാറായില്ല. പ്രതികൾ ലാപ്ടോപ്പ് തകർത്തുവെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button