വൈറല്‍ സമരവുമായി സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ; എസ്പി ഓഫീസിന് മുന്നിൽ ചായക്കടയിട്ട് പോലീസുകാരന്‍

ഉത്തർപ്രദേശ്: സസ്പെൻഷനിലായതിന് പിന്നാലെ ചായക്കടയിട്ട് പോലീസുകാരൻ്റെ പ്രതിഷേധം. ഉത്തർപ്രദേശിലെ ഝാന്‍സിയിൽ നടക്കുന്ന വേറിട്ട പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മോഹിത് യാദവ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് വേറിട്ട സമരത്തിന് പിന്നിൽ.

വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായാണ് മോഹിതിനെ സർവീസിൽ നിന്നും നിന്നും സസ്പെന്‍റ് ചെയ്‌തത്‌. നിലവില്‍ റിസര്‍വ് ഇന്‍സ്പെക്ടറാണ് അദ്ദേഹം. അവധിക്ക് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. തന്നോട് മേലുദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും തന്‍റെയും ഭാര്യയുടെയും ഫോണ്‍ ചോർത്തുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

നടപടിക്ക് പിന്നാലെയാണ് ഝാന്‍സിയിലെ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ മോഹിത് ചായക്കട തുറന്നിരിക്കുന്നത്. മോഹിത് വഴിയാത്രക്കാര്‍ക്ക് ചായ വില്‍ക്കുന്ന വിഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നടപടിക്ക് തതിരെ ഡിഐജിയ്ക്ക് മോഹിത് പരാതി നല്‍കി.

Related Articles

Back to top button