പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു…

പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിൽ നായികയായി തിളങ്ങി തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചു. 1955 മുതൽ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു. ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ ശ്രദ്ധേയ ചിത്രങ്ങൾ . 1969ൽ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്സിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. നടനും നിർമാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്.

Related Articles

Back to top button