15 കാരൻ്റെ മരണം…സ്കൂളിന്‍റെ വിശദീകരണ കത്തിനെതിരെ മറുപടിയുമായി മിഹിറിന്‍റെ അമ്മ…

കൊച്ചി: ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്‍റെ ആത്മഹത്യയില്‍ സ്കൂളിനെതിരെ മിഹിറിന്‍റെ അമ്മ. വിശദീകരണ കത്തിലൂടെ സ്കൂള്‍ തെറ്റിധരിപ്പിക്കുന്നു. മിഹിര്‍ റാഗിങ്ങിനിരയായ വിവരം സമൂഹമാധ്യമങ്ങളൂടെയാണ് അറിഞ്ഞതെന്ന സ്കൂളിന്‍റെ വാദം തെറ്റാണെന്നും സ്കൂള്‍ നേരത്തെ ഇടപെട്ടിരുന്നുവെങ്കില്‍ തന്‍റെ മകന്‍ ജീവിനൊടുക്കില്ലായിരുന്നുവെന്നും അമ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മിഹിറിനെ മുന്‍പ് പഠിച്ച സ്കൂളില്‍ നിന്ന് പുറത്താക്കിയെന്ന പ്രചാരണം തെറ്റാണെന്നും അമ്മ വ്യക്തമാക്കി. ആരോപണങ്ങളെല്ലാം നിഷേധിച്ച് ഇന്ന് രാവിലെയാണ് ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ കത്ത് എഴുതിയത്.

Related Articles

Back to top button