‘ബാങ്കിന് അടുത്ത വീട്ടിലെ മാന്യൻ’, ജീവനക്കാർ പോലും വിശ്വസിച്ചുപോയി…ആലപ്പുഴയിൽ യുവാവ് ബാങ്കിൽ പണയം നൽകിയത് മുക്കുപണ്ടം…

ആലപ്പുഴ: ആര്യാട് പഞ്ചായത്ത് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ നോർത്ത് പൊലീസ് പിടികൂടി. അവലൂക്കുന്നു തെക്കേവീട്ടിൽ അജിത്ത് മോൻ (30) ആണ് ആലപ്പുഴ നോർത്ത് പൊലീസ് ഇൻസ്പെക്ടർ എംകെ രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. 

വീടിനു സമീപത്തെ സ്ഥാപനമായതിനാൽ ഇയാൾക്ക് ജീവനക്കാരെ പറഞ്ഞു വിശ്വസിപ്പിക്കാനും വളരെ വേഗം കബളിപ്പിക്കാനും കഴിഞ്ഞിരുന്നു. എസ് ഐമാരായ ജേക്കബ്, കൃഷ്ണലാൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. സമാനകേസിൽ 6 മാസം മുൻപ് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. പ്രതി കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button