‘കബാലി’ നിർമാതാവ് കെ.പി.ചൗധരി ഗോവയിൽ മരിച്ച നിലയിൽ…

ചലച്ചിത്ര നിര്‍മാതാവ് കെ പി ചൗധരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗോവയിലെ സിയോലിം ഗ്രാമത്തില്‍ ഒരു വാടക കെട്ടിടത്തിലാണ് ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ അന്വേഷം തുടങ്ങിയെന്ന് പൊലീസ് വ്യക്കതമാക്കി.രജനികാന്ത് നായകനായ ‘കബാലി’ സിനിമ തെലുങ്കിൽ നിർമിച്ചതു ചൗധരിയാണ്.

പവന്‍ കല്യാണ്‍ നായകനായ സര്‍ദാര്‍ ഗബ്ബര്‍ സിങ്, മഹേഷ് ബാബു ചിത്രം സീതമ്മ വകീട്ട്‌ലോ സിരിമല്ലെ ചേറ്റു, അഥര്‍വ നായകനായ തമിഴ് ചിത്രം കണിതന്‍ എന്നീ ചിത്രങ്ങളുടെ വിതരണക്കാരനുമായിരുന്നു. സുങ്കര കൃഷ്ണപ്രസാദ് ചൗധരിയെന്നാണ് കെ പി ചൗധരിയുടെ മുഴുവന്‍ പേര്. ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ നിന്നുള്ള ചൗധരി മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരിയാണ്.

Related Articles

Back to top button