ഗതാഗത തിരക്കിൽ ഇനി സമയം നഷ്ട്മാകില്ല… വരുന്നു ഫ്‌ളയിങ് ടാക്‌സി…

ഗതാഗതക്കുരുക്കില്‍ സമയം നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരമായി ഫ്‌ളയിങ് ടാക്‌സി. നഗരത്തിലെ സര്‍വീസിന് വഴിയൊരുങ്ങുകയാണ് ഈ പറക്കുന്ന വിമാന ടാക്സി. ബെംഗളൂരു ആസ്ഥാനമായുള്ള ഏരിയല്‍ ഫ്‌ളയിറ്റ് കമ്പനിയായ സര്‍ല ഏവിയേഷന്‍ ആണ് 2028-ഓടെ നഗരത്തില്‍ ഫ്‌ളയിങ് ടാക്‌സി സര്‍വീസ് ആരംഭിക്കാന്‍ സന്നദ്ധതയറിയിച്ചിട്ടുള്ളത്. അടുത്തിടെ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്പോയില്‍ സരല്‍ ഏവിയേഷന്‍ ഇലക്ട്രിക് ഫ്‌ളയിങ് ടാക്‌സി അവതരിപ്പിച്ചിരുന്നു. വാഹനം 20 മുതല്‍ 30 കിലോമീറ്റര്‍വരെയുള്ള യാത്രയ്ക്ക് ഉപയോഗിക്കാനാകും.

ജനങ്ങള്‍ക്ക് മിതമായനിരക്കില്‍ സര്‍വീസ് ലഭ്യമാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. സര്‍വീസ് വിജയകരമായാല്‍ സംസ്ഥാനത്തെ മറ്റുജില്ലകളില്‍നിന്ന് രോഗികളെ ബെംഗളൂരുവിലെ ആശുപത്രികളിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സ് സൗകര്യവും കമ്പനി ലഭ്യമാക്കും. 2023 ഒക്ടോബറില്‍ ആരംഭിച്ച കമ്പനി ബെംഗളൂരുവില്‍ ഫ്‌ളയിങ് ടാക്‌സി സര്‍വീസ് ആരംഭിക്കാന്‍ 86 കോടി രൂപ കണക്കാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സര്‍ല ഏവിയേഷനുമായി ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ബി.ഐ.എ.എല്‍.) ഇലക്ട്രിക് ഫ്‌ളയിങ് സര്‍വീസ് ആരംഭിക്കാന്‍ ധാരണയിലേര്‍പ്പെട്ടിരുന്നു.

വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് സര്‍വീസ് നടത്താനായിരുന്നു ധാരണ. 19 മിനിറ്റുകൊണ്ട് എത്താനാകും. ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ലംബമായി ഉയർന്ന്, ആകാശത്ത് ഒരു നിശ്ചിത ഉയരത്തിൽ ഉയർന്ന്, തുടർന്ന് അവിടെ നിന്ന് തിരശ്ചീനമായി നീങ്ങുന്നു. 680 കിലോ ഭാരമുള്ള വിമാന ടാക്സിയിൽ ആറ് പേർക്ക് സഞ്ചരിക്കാനാകും. ജനങ്ങൾക്ക് മിതമായ നിരക്കിൽ ഈ സേവനങ്ങൾ നൽകുമെന്ന് കമ്പനി അറിയിച്ചു. നിലവില്‍ വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രോണിക് സിറ്റിയിലെത്താന്‍ രണ്ടുമണിക്കൂറിലേറെ സമയം ആവശ്യമാണ്.

ഫ്‌ളയിങ് ടാക്‌സി സര്‍വീസ് നഗരത്തിലെ ഗതാഗതസംവിധാനത്തിന് മുതല്‍ക്കൂട്ടായിരിക്കും. സര്‍വീസ് ആരംഭിക്കാനാവശ്യമായ ഹെലിപ്പാഡുകളും മറ്റും ഒരുക്കേണ്ടതുണ്ട്. അതേസമയം ഈ പദ്ധതി വിജയകരമാണെങ്കിൽ, കർണാടകയിലെ വിവിധ ജില്ലകളിൽ നിന്ന് രോഗികളെ ബെംഗളൂരുവിലേക്ക് കൊണ്ടുവരുന്നതിനുള്ള ചരക്ക് ഗതാഗതവും അടിയന്തര സേവനങ്ങളും (എയർ ആംബുലൻസ്) നൽകുമെന്ന് കമ്പനി അറിയിച്ചു.

Related Articles

Back to top button