എറണാകുളത്ത് സിപിഐ – സിപിഐഎം സംഘർഷം…സിപിഐ നേതാവിന്…
എറണാകുളം വൈപ്പിൻ മാലിപ്പുറത്ത് സിപിഐ – സിപിഐഎം സംഘർഷം. സിപിഐ എളങ്കുന്നപുഴ ലോക്കൽ കമ്മിറ്റി അംഗം ജിതേഷിന് പരുക്കേറ്റു. സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് പരാതി.
മത്സ്യ സേവ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. എന്നാൽ സിപിഐയുടെ ആരോപണം സിപിഐഎം നിഷേധിച്ചു.
അതേസമയം 24-ാം പാർടി കോൺഗ്രസിനുമുന്നോടിയായുള്ള സിപിഐ എം എറണാകുളം ജില്ലാ സമ്മേളനം സി എൻ മോഹനൻ സെക്രട്ടറിയായ 46 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയിൽ 11 പേർ പുതുമുഖങ്ങളാണ്. 46 അംഗ കമ്മറ്റിയിൽ ആറ് പേര് വനിതകളാണ്.