ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം….ഉപഗ്രഹത്തിന് സാങ്കേതിക തകരാർ…
തിരുവനന്തപുരം: നൂറാം വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ കണ്ടെത്തി. വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിൻ്റെ ഭ്രമണപഥം ഉയർത്താൻ സാധിക്കാതെ വന്നതോടെയാണ് തകരാർ വ്യക്തമായത്. ഇതോടെ ഉപഗ്രഹത്തെ രക്ഷിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐഎസ്ആർഒ.
ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത്. ഐഎസ്ആർഒയുടെ രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് 02, അമേരിക്കയുടെ ജിപിഎസിനുള്ള ഇന്ത്യൻ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ്. നാവിക് ശ്രേണിയിലെ പുതു തലമുറ ഉപഗ്രഹങ്ങളാണ് എൻവിഎസ് ശ്രേണിയിലേത്. ഐആർഎൻഎസ്എസ് ഉപഗ്രഹങ്ങളുടെ പിൻഗാമികളാണ് ഈ ഉപഗ്രഹങ്ങൾ.