സ്ത്രീയും രണ്ട് പെൺമക്കളും അടങ്ങുന്ന വീട്ടിൽ പൂജ.. എന്നാൽ നടന്നത് പീഡനം.. പരാതി….

പൂജയുടെ മറവിൽ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസ് എടുത്തു. വടക്കേക്കര സ്വദേശിയായ സ്ത്രീയും രണ്ട് പെൺമക്കളും അടങ്ങുന്ന വീട്ടിൽ പൂജ ചെയ്യാനെന്ന പേരിൽ എത്തി പീഡിപ്പിച്ചു എന്നാണ് പരാതി. പരാതിയിൽ വടക്കേക്കര പൊലീസ് എഫ്ഐആർ രെജിസ്റ്റർ ചെയ്ത് കേസ് എടുത്തു. കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല.പരാതിക്കാരായ അമ്മക്കും മക്കൾക്കും മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാൽ ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിൽ മൊഴിയെടുക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. കുടുംബത്തെ പറവൂരിലുള്ള അഗതിമന്ദിരത്തിലേക്ക് മാറ്റി.

Related Articles

Back to top button