രണ്ടര വയസുകാരിയുടെ കൊലപാതകം…ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം…

ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം. കുട്ടിയുടെ കൊലപാതകത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് പങ്കുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ശ്രീതുവിന് പണം നൽകിയ മൂന്ന് പേരെ പൊലീസ് വിളിച്ചു വരുത്തി മൊഴി എടുത്തു. ദേവസ്വം ബോർഡിൽ ജോലി വാഗ്താനം ചെയ്തുകൊണ്ട് ശ്രീതുവിൽ നിന്ന് പണം തട്ടിയതായി പൊലീസിന് മൊഴി ലഭിച്ചു. ദേവസ്വം ബോർഡിലെ താത്കാലിക ജീവനക്കാരിയായിരുന്നു ശ്രീതു. പ്രദേശത്തെ സ്കൂളിലെ പിടിഎ അംഗങ്ങൾ ഉൾപ്പടെ ശ്രീതുവിന് ഇതിനായി പണം നൽകിയിരുന്നു. കൂടുതൽ പേർ ഇവർക്ക് പണം നൽകിയിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.

Related Articles

Back to top button